മാവുങ്കാല്‍:ഓട്ടോ ഡ്രൈവര്‍ അന്വേഷകനായി സരിതയ്ക്ക് സ്വര്‍ണ ചെയിന്‍ തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസം രാവിലെ തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപമാണ് സംഭവം.
ജില്ലാ ആശുപത്രിയിലെ ഇന്ഫര്മേഷറിലെഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ സരിതയുടെ ഒരു പവന് തൂക്കം വരുന്ന
കൈ ചെയിന്‍ ഓട്ടോ യാത്രക്കിടെ
നഷ്ടപ്പെട്ടത്. ബി എം എസ് പ്രവര്‍ത്തകനും
കല്യാണം മുത്തപ്പന് മടപ്പുരയിലെ ട്രഷറുമായ
എ സതീശന്റെ ഓട്ടോയില്‍ ഓട്ടോയില്‍ മാവുങ്കാലില്‍ ഓട്ടോ കയറി തോയമ്മല്‍ ജംഗ്ഷനില്‍ രാവിലെ 8 മണിയോടെ ഇറങ്ങിയത്. യാത്രക്കാരെ ഇറക്കി സതീശന് തിരിച്ചുപോകുന്നതിനിടയില്‍ സമീപത്ത് നിന്ന് ഒരുസ്ത്രീ
എന്തോ സാധനം
എടുത്തു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടാന്‍ ഉള്ളതുകൊണ്ട് പെട്ടെന്ന് തിരിച്ചുപോയ സതീശന്റെ പിന്നാലെ
ഓട്ടോയില്‍ സ്വര്‍ണ്ണചെയിന്‍ നഷ്ടപ്പെടുയെന്ന് പറഞ്ഞ്
മാവുങ്കാല്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് ഫോണ്‍ വരികയും ചെയ്തു. കുട്ടികളെ സ്കൂളിലേക്ക് മറ്റൊരു ഓട്ടോയില്‍ പറഞ്ഞുവിട്ടു സതീശന് ഉടനെ ജില്ലാ ആശുപത്രി പരിസരത്തുകയും ചെയ്തു.അപ്പോഴാണ് സതീഷിനെ നേരത്തെ റോഡില്‍ നിന്ന് ഒരു സ്ത്രീ എന്തോ പറക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.ആ സ്ത്രീയെ കണ്ടെത്താന്‍ വേണ്ടി ജയില്‍ റോഡിന് സമീപത്തെ മെഡിക്കല്‍ ഷോപ്പിലെ സിസിടിവി ക്യാമറചെക്ക് ഏതെങ്കിലും അത് പ്രവര്‍ത്തനരഹിതമായിരുന്നു.വസ്ത്രത്തിന്റെ ഡ്രസ്സ് കളര്‍ വെച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. ഇതിനിടയില്സ്വര്ണ്ണം നഷ്ടപ്പെട്ട വിവരം ആശുപത്രിയില്‍
മൈക്കിലൂടെ കിട്ടിയവര്തിരിച്ചേല്പ്പിക്കണമെന്ന് പറഞ്ഞ് അനൗണ്‍സ്മെന്റ് ചെയ്തു.ഏറെനേരം കാത്തിരുന്നിട്ടും യാതൊരു പ്രതീകരണം ലഭിച്ചില്ല.
പിന്നീട് ആശുപത്രി താല്‍ക്കാലിക ജീവനക്കാരന് അജിത്ത് കുട്ടമാമ്മന്റെയും സഹായത്തോടെ
ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. സതീശന് കണ്ടുയെന്ന് സംശയിച്ച സ്ത്രീ മെഡിക്കല്‍ സ്റ്റോറിന്റെ ഭാഗത്തേക്ക് നടന്ന് പോകുന്ന ദൃശ്യം ക്യാമറയില്‍ കണ്ടത്. പിന്നീട് വാര്‍ഡുകളില്‍ കയറി പൂര്‍ണമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ 60 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെ കണ്ടെത്തിയത്.
കിട്ടിയ സ്വര്‍ണ്ണം എവിടെ കൊടുക്കണമെന്നറിയില്ല അതുകൊണ്ടാണ് കയ്യില്‍ പിടിച്ചെന്ന് ഈ സ്ത്രീ പറഞ്ഞ
സ്ത്രീ ചെയിന്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. തന്റെ ഒരു ദിവസത്തെഓട്ടം നഷ്ടപ്പെട്ടുവെങ്കിലും
സ്വര്‍ണ്ണം ചെയിന്‍ സരിതക്ക്
വീണ്ടെടുത്ത് നല്കാന് സാധിച്ച് മുത്തപ്പന്റെ അനുഗ്രഹമായി കരുതുന്നതെന്ന് സതീശന് പറഞ്ഞു.ആശുപത്രി ജീവനക്കാരും സഹപ്രവര്ത്തകന്മാരും സതീഷിന്റെ അന്വേഷണത്തെപ്രശംസിച്ചു.
