കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കാഞ്ഞങ്ങാട്ടെത്തിയ സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളിക്ക് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ ഹൃദ്യമായ സ്വീകരണം.
ആവേശകരമായ മുദ്രാവാക്യങ്ങളോടെ സ്ഥാനാര്‍ത്ഥിയെ യുഡി എഫ് പ്രവര്‍ത്തകര്‍ വരവേറ്റു. റെയില്‍വേസ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പിന്നീട് നഗരത്തിലൂടെ ഷൈജിയുടെ സവാരി. ഓട്ടോറിക്ഷയാണ് യൂഡിഎഫ് തെരഞ്ഞെടുപ്പിന്റെ ചിഹ്നം. ഓട്ടപ്പള്ളിക്ക് ഓട്ടോറിക്ഷ അടയാളത്തില്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. പുതിയകോട്ടയിലെ മണ്ഡലം മുന്‍സിപ്പല്‍ ലീഗ് ഓഫീസിലും മണ്ഡലം കോണ്‍ഗ്രസ്സ് ഓഫീസിലും നടന്ന യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥി ഷൈജിയുടെ ഹൃദയത്തില്‍ തട്ടുന് വോട്ടഭ്യര്‍ത്ഥന.
കാഞ്ഞങ്ങാടിനടുത്ത മലയോരത്തെ രാജപുരത്തുള്ള പിതാവിന്റെ കുടംബ ബന്ധമൊക്കെ ഓര്‍മ്മിച്ചെടുത്ത ഷൈജി അത്യന്തം വികാരവായ്‌പോടെ പ്രഖ്യാപിച്ചു, ഇനി താന്‍ മരണം വരെ കാഞ്ഞങ്ങാട്ട് കാരന്‍, ഈ മണ്ണാകും തന്റെ മരണം വരെ തന്റെ കര്‍മ്മ ഭൂമി. കോട്ടയത്തെ നെണ്ടൂരില്‍ നിന്ന് കുടുബസമേതം താന്‍ കാഞ്ഞങ്ങാട്ടേക്ക് സ്ഥിര താമസത്തിനെത്തുന്ന വിവരം കൂടി ഷൈജി പ്രഖ്യാപിച്ചപ്പോള്‍ യു ഡി എഫ് പ്രവര്‍ത്തകരുടെ നീണ്ട കരഘോഷം.
കാഞ്ഞങ്ങാട്ടെ യുഡി എഫ് നേതൃയോഗങ്ങള്‍ക്ക് ശേഷം അജാനൂര്‍ പഞ്ചായത്ത് നേതൃ യോഗത്തിലും ഷൈജി ഓട്ടപ്പള്ളി സംബന്ധിച്ചു.
പുതിയകോട്ട ടൗണ്‍ ജുമാമസ്ജിദിലും ചര്‍ച്ചുകളി ലുമൊക്കെ അനുഗ്രഹം തേടി ഷൈജി എത്തി. യു ഡി എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, കണ്‍വീനര്‍ സി വി ഭാവനന്‍, ട്രഷറര്‍ പ്രിന്‍സ് ജോസ ഫ്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ അറങ്ങാടി, കണ്‍വീനര്‍ സി കെ ബദറുദ്ദീന്‍, നേതാക്കളായ എ ഗോവിന്ദന്‍ നായര്‍, എം അസിനാര്‍, അഡ്വ. എന്‍ എ ഖാലിദ്, അഡ്വ. പി വി സുരേഷ്, വി ഗോപി, കെ മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, സി മുഹമ്മദ് കുഞ്ഞി, സി വി തമ്പാന്‍, എം പി ജാഫര്‍, ജെറ്റോ ജോസഫ്, നിസാം ഫലാഹ്, ഉമേശന്‍ വേളൂര്‍, മധുസൂദനന്‍ ബാലൂര്‍, കെ പി ബാലകൃഷ്ണന്‍, കെ കെ ബാബു, കെ പി മോഹനന്‍, പ്രവീണ്‍ തോയമ്മല്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, എ പി ഉമ്മര്‍, ബഷീര്‍ ചിത്താരി, ചന്ദ്രശേഖരന്‍ മേനിക്കോട്ട്, സിജോ അമ്പാട്ട്, അബ്രഹാം തോണിക്കര, ജാവേദ് പുത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
