കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പിലിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക കമ്മ്യൂണിസ്റ്റ് നേതാവ് പരേതനായ സി കെ കുഞ്ഞിരാമന്റെ ഭാര്യ കെ വി കമലാക്ഷി ടീച്ചര്‍ കൈമാറി. സ്ഥാനാര്‍ത്ഥി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ കമലാക്ഷി ടീച്ചറില്‍നിന്ന് തുക ഏറ്റുവാങ്ങി. സി കെ ബാബുരാജ്, വി സുകുമാരന്‍ , സി രാധാകൃഷ്ണന്, കെ കെ വത്സലന്‍ ,എം കുഞ്ഞിക്കണ്ണന് നായര്‍, എം നാരായണന്, എന്‍ വി പവിത്രന്, വി വി കരുണാകരന്, ടി വി സുശീല, നഗരസഭ കൗണ്‍സിലര്‍ മിനിമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
