20 ലക്ഷം രൂപയുടെ ചെക്ക് കേസ്:എം.സി. ഖമറുദ്ദീനേയും കൂട്ടാളിയേയും വെറുതെ വിട്ടു

കാഞ്ഞങ്ങാട് : വിവാദമായ ഫാഷന്‍ ജ്വല്ലറി തട്ടിപ്പുകേസുകളില്‍ ഉള്‍പ്പെട്ട 20 ലക്ഷം രൂപ വാങ്ങി ചെക്ക് കൊടുത്ത് പണമില്ലാതെ വഞ്ചിച്ചു എന്ന് ഉദുമ പടിഞ്ഞാറ് സ്വദേശി മുഹമ്മദ് റഫീഖ് ഹബീബുള്ള കൊടുത്ത ചെക്ക് കേസില്‍ പ്രതികളായ എം.സി. ഖമറുദ്ദീന്‍, ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവരെ ഹോസ്ദുര്‍ഗ്ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്  ബാലുദിനേശ് വെറുതെ വിട്ടു. സി.സി. 820/2021 നമ്പര്‍ ആയാണ് കേസ് ഉണ്ടായിരുന്നത്. ഫാഷന്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനായിരുന്ന എം.സി. ഖമറുദ്ദീന്‍. ടി.കെ. പൂക്കോയ തങ്ങള്‍ എന്നിവര്‍ 25/09/2021ന് 20 ലക്ഷം രൂപ ചെക്ക് വഴി കൈപ്പറ്റി. 20 ദിവസം കൊണ്ട് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാസര്‍ഗോഡ് ബ്രാഞ്ചിന്റെ ചെക്ക് കൊടുത്തു. പക്ഷേ, ഹാജരാക്കിയപ്പോള്‍ അക്കൗണ്ടില്‍ പണം ഉണ്ടായിരുന്നില്ല എന്നാണ് മുഹമ്മദ് റഫീഖ് അയാളുടെ മുക്ത്യാര്‍ ഏജന്റ് അബ്ദുള്‍ ലത്തീഫ് മുഖാന്തിരം നല്‍കിയ പരാതി.
എന്നാല്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നിയമപരമായി തെളിയിക്കുന്നതില്‍ പരാതിക്കാര്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി കോടതി പ്രതികളെ വെറുതെ വിട്ടു. എം.സി. ഖമറുദ്ദീനുവേണ്ടി അഡ്വ. പി.കെ. ചന്ദ്രശേഖരനും പൂക്കോയ തങ്ങള്‍ക്കുവേണ്ടി പി.വൈ. അജയകുമാറും കോടതിയില്‍ ഹാജരായി.

 

error: Content is protected !!