കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം ജീവകാരുണ്യ മേഖലയിലും കൃത്യമായ ഇടപെടല്‍ നടത്തുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ചികിത്സയില്‍ കഴിയുന്ന അംഗങ്ങള്‍ക്കുള്ള സമാശ്വാസ ഫണ്ട് വിതരണം നടത്തി. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്നും മിച്ചം വരുന്ന തുക ഉപയോഗിച്ച് കൊണ്ടാണ് ഗുരുതരമായ ചികിത്സയില്‍ കഴിയുന്ന ബാങ്ക് മെമ്പര്‍മാരായ അംഗങ്ങള്‍ക്കാണ് ധനസഹായ വിതരണം നടത്തുന്നത്. 2018 മുതല്‍ ബാങ്ക് ഈ രീതിയില്‍ അംഗങ്ങള്‍ക്ക് ധനസഹായം നല്‍കി വരികയാണ്. ഇത്തവണ 18 ആളുകള്‍ക്കായി നാല് ലക്ഷം രൂപയാണ് ഈയൊരു പദ്ധതിയിലൂടെ ചികിത്സാ സഹായം നല്‍കിയത് . ബാങ്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എം രാഘവന്‍ ഉദ്ഘാടനം ചെയ്ത് ധനസഹായം വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് വി ഗിനീഷ് അധ്യക്ഷത വഹിച്ചു. ഓഡിറ്റ് ഡയറക്ടര്‍ സി സുനില്‍,സ്‌പെഷ്യല്‍ സെയില്‍ ഓഫീസര്‍ പി കെ ഗിരിഷ് അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍, ബാങ്ക് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു
