കാഞ്ഞങ്ങാട്: അദ്വൈത സിദ്ധാന്തം ശ്രീ വിദ്യാ സമ്പ്രദായം ഋഷിപരമ്പര അനുസരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഓം ശ്രീ മഠത്തിന്റെ മൂലക്ഷേത്രമായ പെരിയ ശ്രീ ശൈലം ദേവി ക്ഷേത്രത്തില്‍ ചൈത്ര നവരാത്രി മഹോല്‍സ
സൗന്ദര്യലഹരി മഹായജ്ഞം ഇന്ന് മുതല്‍ 27 വരെ പൂജ ഹവന ആധ്യാത്മിക സാംസ്‌കാരിക പരിപാടികളോടെ
നടക്കുമെന്ന് ക്ഷേത്ര തന്ത്രിയും അഖണ്ഡ ഭാരത സനാതന സന്തസമിതി ദേശീയ അദ്ധ്യക്ഷനുമായ മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതി, മഠധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി, പി. മുരളീധരന്‍ നായര്‍ പെരിയ. ടി. പുരുഷോത്തമന്‍ നായര്‍, പെരിയ സുനില്‍കുമാര്‍ മാങ്ങാട്, ബാബുരാജ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 11ന് 170 മണിക്കൂര്‍ തുടര്‍ച്ചയായി ഭരത നാട്യം ചെയ്തു ഗോള്‍ഡന്‍ ബുക്ക് ഓഫ് വേര്‍ള്‍ഡ് റെക്കോര്‍ഡ് നേടിയ മംഗലാപുരത്തെ റൊമാന പെരേറയുടെ എന്ന കുട്ടിയുടെ നൃത്ത സമര്‍പ്പണ ആവിഷ്‌കാരം. ചടങ്ങില്‍ പുല്ലൂര്‍പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത, ആധ്യാത്മിക സാംസ്‌കാരിക രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. എല്ലാദിവസും രാവിലെ 5 മണിക്ക് നടതുറക്കല്‍, ഗണപതിഹോമം, അഭിഷേകം, ഉഷപൂജ, ഉച്ചക്ക് 12ന് മഹാപൂജ, അന്ന പ്രസാദ വിതരണം, വൈകിട്ട് 5ന് നട തുറക്കല്‍, സന്ധ്യാ ദീപാരാധന, നിറമാല, അത്താഴപൂജ.26 ന് രാവിലെ 9ന് ശ്രീചക്ര നവാ വരണ സമേതം, ശ്രീ ലളിതാസഹസ്രനാമത്തോടും കൂടി ശ്രീ സൗന്ദര്യലഹരി ഹോമം, മധ്യാഹ്നപൂജ. 27ന് രാവിലെ ശ്രീഷോടശി മഹാകലശാഭിഷേകവും വിശേഷ ചൈത്ര നവരാത്രി മഹാ പൂജയോടുകൂടി നവരാത്രി ഉത്സവ സമാപിക്കും.
മഹാമണ്ഡലേശ്വര്‍ ഓം ശ്രീ വിദ്യാനന്ദ സരസ്വതിയുടെ ദിവ്യ സാന്നിധ്യത്തില്‍ മംഗലാപുരം ഓം ശ്രീ മഠം മാധിപതി മാതാശ്രീ ഓം ശ്രീ ശിവജ്ഞാനമയി സരസ്വതി അമ്മയാണ് സൗന്ദലഹരി മഹാ യജ്ഞത്തിന് മുഖ്യ
കാര്‍മികത്വം നല്‍കുന്നത്. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ നിത്യപൂജാ ഹോമാദികളൊടുകൂടി 2027 ഏപ്രില്‍, മെയ് മാസങ്ങളിലായി മഹായാഗത്തിന്റെ വിളംബരം ഘോഷണം നടത്തും.
