കാഞ്ഞങ്ങാട് മണ്ഡലം വനിതാ ലീഗ് റമദാന്‍ റിലീഫ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് : കാഞങ്ങാട് മണ്ഡലം വനിതാ ലീഗ് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി. മണ്ഡലത്തിലെ പഞ്ചായത്തില്‍പ്പെട്ട അര്‍ഹരായ കുടുംബത്തിനാണ് റമദാന്‍ കിറ്റ് വിതരണം ചെയ്തത്.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖദീജ ഹമീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷീബാ ഉമര്‍ സ്വാഗതം പറഞ്ഞു. കെഎംസിസി നേതാക്കളായ ഉസ്മാന്‍ ഖലീജ്,റഷീദ് ആവിയില്‍, അബ്ദുള്ള അലങ്കാര്‍,കര്‍ഷക സംഘം വനിതാ വിങ് ജില്ലാ പ്രസിഡന്റ് പി. എം. ഫാത്തിമ ടീച്ചര്‍,അനീസ,ഖൈറുന്നിസ കമാല്‍,സഫീറ ഹുസൈന്‍ ,സീനത്ത് ബാനു,താഹിറ ബഷീര്‍,നസീബ,ആബിത, സി. എച്ച്. സുബൈദ, സി. കുഞ്ഞാമി,റുബീന ഖദീജ, ഹാജറ സലാം,കെ. സി.ശാകിറ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!