കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സെക്കന്‍ഡ് ദുര്‍ഗ ജെഎല്‍ജിയുടെ തണ്ണിമത്തന്‍ കൃഷി വിളവെടുപ്പ് നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കുടുബശ്രീ സിഡിഎസ് സെക്കന്‍ഡിന്റെ കീഴിലുള്ള 44ാം വാര്‍ഡ് കുശാല്‍നഗര്‍ ദുര്‍ഗ ജെഎല്‍ജി തരിശ് സ്ഥലത്ത് നടത്തിയ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. കുടുംബശ്രീ ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐഎഎസിന്റെ നിര്‍ദ്ദേശവും പിന്തുണയും പ്രയോജനപ്പെടുത്തി ദുര്‍ഗ ജെഎല്‍ജി അംഗങ്ങളായ കെ വി സീമ, എം സജിത, കെ ബീന , കെ ബേബി , കെ വി ശാന്ത, പി ഭാനുമതി, കെ നിത, പി വി സൂര്യകല, കെ മാലിനി എന്നിവരടങ്ങിയ സംഘമാണ് 90 സെന്റ് സ്ഥലത്ത്പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. കുടുംബശ്രീ ജില്ലാമിഷന്റെസഹായത്താലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പച്ച ചുവപ്പ് , വരയന്‍, അകം മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള തണ്ണിമത്തനാണ് കൃഷി ചെയ്തത്.തികച്ചും ജൈവികമായ രീതിയില്‍ നടത്തിയ കൃഷിയുടെ ഉല്‍സവാന്തരീക്ഷത്തില്‍ നടന്ന വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് സെക്കന്‍ഡ് ചെയര്‍പേഴ്‌സണ്‍ പി വി രത്‌നാവതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി, വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് കുശാല്‍ നഗര്‍, മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ കെ സുജിനി, പി പവിത്രി, സ്ഥലം ഉടമ ഉസ്മാന്‍ ആവിയില്‍ എന്നിവര്‍ സംസാരിച്ചു. സെക്കന്‍ഡ് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പി പ്രഭ സ്വാഗതവും കെ വി സീമ നന്ദിയും പറഞ്ഞു.
കുടുംബശ്രീ അംഗങ്ങള്‍ , ജില്ലാ മിഷന്‍ ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയ നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു

 

error: Content is protected !!