ചാലിങ്കാല്‍: നന്മമരം കാഞ്ഞങ്ങാടിന്റെ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രശസ്ത ഫുഡ് വ്ലോഗറും പ്രവാസ ലോകത്തെ സാമൂഹിക പ്രവര്‍ത്തകനുമായ വിനുസ് ഫുഡ്ഢിയുടെ പാവന സ്മരണയ്ക്ക് നിര്‍മ്മിച്ചു നല്കുന്ന കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം പുല്ലൂര്‍–പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി കെ സബിത നിര്‍വ്വഹിച്ചു. ആദ്യ കുടിവെള്ള വിതരണം നന്മമരം കാഞ്ഞങ്ങാട് ചെയര്മാന് സലാം കേരള നിര്‍വ്വഹിച്ചു.
നന്മമരം കാഞ്ഞങ്ങാടിന്റെ വൈസ് പ്രസിഡന്റ് ഗോകുലാനന്ദന്‍ മോനാച്ച അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എ കൃഷ്ണന്, ഷിബു നോര്‍ത്ത് കോട്ടച്ചേരി, മെഹബൂബ് അമ്പലത്തറ, ബാബു മണിക്കുട്ടി, മധു ചാലിങ്കാല്‍,അശോകന് കാലിച്ചാമരം, ടി.കെ വിനോദ്, ദിനേശന് എക്സ് പ്ലസ്,വിനു വേലാശ്വരം, രതീഷ് കുശാല്‍ നഗര്‍, രമ്യ ഹരി, സിന്ധു കൊളവയല്‍, ജലീല്‍ ക്വാളിറ്റി, റഹ്മാന് പാണത്തൂര്‍, പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
