സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും യുഡിഎഫ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി; യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ യോഗം ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : യു ഡി എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.  ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, കണ്‍വീനര്‍ സി.വി. ഭാവനന്‍, ട്രഷറര്‍ പ്രിന്‍സ് ജോസഫ്. കണ്‍വെന്‍ഷന്‍ ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അദ്ധ്യക്ഷം വഹിച്ചു . യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കെപിസിസി സിക്രട്ടറി എം. അസിനാര്‍, ആര്‍എസ്പി ജില്ലാ സിക്രട്ടറി ഹരിഷ് ബി നമ്പ്യാര്‍ , സിഎംപി ജില്ലാ സിക്രട്ടറി സി.വി.തമ്പാന്‍, ജയപ്രസാദ്, മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി വൈസ് പ്രസിഡണ്ടുമാര്‍ പി.ജി. ദേവ് ,വി.പി. പ്രദീപ് കുമാര്‍, കൂക്കള്‍ ബാലകൃഷ്ണന്‍, കെ. കെ ബദറുദീന്‍, സി.കെ. റഹ്മത്തുള്ള ,സിക്രട്ടറിമാരായ പി.വി.സുരേഷ് ,ഹരിഷ് പി നായര്‍, എം.പി ജാഫര്‍, കെ മുഹമ്മദ് കുഞ്ഞി, ഉമേശന്‍ വേളൂര്‍ , എ. ഹമീദ് ഹാജി.മധുസൂദനന്‍ ബാലൂര്‍, എ.പി. ഉമ്മര്‍ മുഹമ്മദ് ഹസൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, സക്കറിയാസ് ബടാന, അഡ്വ: നിസാം ഫലാഫ് , ജഗദീഷ് പ്രസാദ് എന്നിവര്‍ സംസാരിച്ചു, കെ.പി. ബാലകൃഷ്ണന്‍ ബഷീര്‍ വെള്ളിക്കോത്ത് സ്വഗതവും, സി.വി. ഭാവനന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!