നീലേശ്വരം : നീലേശ്വരം ഡോ.പി.കെ.രാജന് സ്മാരക ക്യാംപസിലെ മലയാളം, ഹിന്ദി വകുപ്പുകള്‍ ആരെയും അറിയിക്കാതെ ഞായര്‍ ആഴ്ച ഉത്തരവ് ഇറക്കിയത് ക്യാമ്പസിനെ പൂര്‍ണമായും ഇല്ലാതക്കാനുള്ള ശ്രമമാണ്,
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പൊതുവില്‍ പിന്നോക്കാവസ്ഥയിലുള്ള കാസര്‍ഗോഡിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് 2008 ല്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ക്യാമ്പസ് ആരംഭിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യത്തെ വില്ലേജ് ക്യാമ്പസ് എന്ന സവിശേഷതയും പ്രസ്തുത ക്യാമ്പസിനു ഉണ്ട്,
അഞ്ചു കോഴ്സുകളാണ് ക്യാമ്പസ്സിന്റെ ആരംഭ ഘട്ടത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. മലയാളം, ഹിന്ദി, മോളിക്യൂലാര്‍ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ ടി, എം ബി എ വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെ ഉണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്ക്കുന്ന തദ്ദേശീയരായ വിദ്യാര്‍ത്ഥികളുടെ അടക്കം ആശ്രയം ആയിരുന്നു ഈ കലാലയം. എന്നാല്‍ നാളുകള്‍ പിന്നിട്ടപ്പോള്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എം സി എ സെന്ററില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുകയും ഒടുവില്‍ അത് അടച്ച് പൂട്ടേണ്ടിയും വന്നു. അതിന് പകരമായി കോഴ്സുകള്‍ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമമോ സര്‍വകലാശാല ചെയ്തതുമില്ല. 2024 ല്‍ മറ്റൊരു കോഴ്സായ എം എസ് സി മോളിക്യൂലാര്‍ ബയോളജി കണ്ണൂര്‍, പാലയാട് ക്യാമ്പസ്സിലേക്ക് മാറ്റി സര്‍വകലാശാല. ശാസ്ത്ര വിഷയങ്ങളുടെ ഏകീകരണം ആണ് കാരണമായി പറയുന്നതെങ്കിലും മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു,ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മലയാളം, ഹിന്ദി വിഭാഗവും മാറ്റാനുള്ള ഉത്തരവ് ഇറക്കിയത്,ചില അധ്യപകരുടെ താത്പര്യമാണ് ഇതിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംശയിക്കുന്നു,
മോളിക്യുലാര്‍ ബയോളജി കോഴ്സിനും പകരമായി അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംകോം കോഴ്സാണ് ക്യാമ്പസില്‍ കൊണ്ടുവന്നത്. ഡിപ്പാര്‍ട്മെന്റ് കള്‍ മാറ്റാന്‍ കഴിഞ്ഞ കുറച്ചു കാലമായി സര്‍വകലാശാല ശ്രമിക്കുന്നു എസ് എഫ് ഐ യും ഡി വൈ എഫ് ഐ യും നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നു മരവിപ്പിക്കുകയായിരുന്നു..
എല്ലാ കോഴ്സുകളും ഇന്റര്‍ഗ്രേറ്റഡ് നാല് വര്‍ഷ ബിരുദത്തിലേക്ക് മാറ്റുമ്പോള്‍ മലയാളം തിരഞ്ഞെടുത്ത കുട്ടികള്‍ സബ് ആയി ഹിസ്റ്ററി തുടങ്ങിയ മറ്റു കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ ഈ കോഴ്സുകള്‍ ക്യാമ്പസില്‍ ഇല്ലെന്നാണ് ഇതിന് പിന്നിലെ വാദം. ഉന്നത വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങള്‍ കൊണ്ട് വരുമ്പോള്‍ അതിനനുസരിച്ച് പുതിയ കോഴ്സുകള്‍ ക്യാമ്പസിലേക്ക് കൊണ്ടു വരുന്നതിനു പകരം ഇവിടെയുള്ള കോഴ്സുകള്‍ മാറ്റുന്നത് ക്യാമ്പസിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് ഡി വൈ എഫ് ഐ നേതൃത്വം നല്‍കും. മലയാളം,ഹിന്ദി വിഭാഗം മാറ്റനുള്ള ഉത്തരവ് പിന്‍വലിക്കണം,
സ്വശ്രയ കോഴ്സുകള്‍ ക്ക് പകരം മറ്റ് കോഴ്സ്കള്‍ കൊണ്ട് വരാന്‍ തയ്യാറാവണം, പുതിയ കോഴ്സുകളും സൗകര്യങ്ങളും ഒരുക്കി ക്യാമ്പസിനെ സംരക്ഷിക്കാന്‍ ആവശ്യമായ തീരുമാനം എടുക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു
