കാഞ്ഞങ്ങാട്: കഴിഞ്ഞ തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ടാക്സി വാഹനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നു.
നാളിതുവരെയായി അവര്‍ക്ക് വാടക ഇനത്തില്‍ കിട്ടേണ്ട തുക കൊടുത്തില്ലെന്ന് മാത്രമല്ല ഈ തൊഴിലാളികളെ ഇതുവരെയായി തിരിഞ്ഞുനോക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. എത്രയും പെട്ടെന്ന് തൊഴിലാളികള്‍ക്ക് കിട്ടേണ്ട വാടക കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ ടാക്സിവാഹനങ്ങള്‍ ഏറ്റെടുക്കാന്‍ വന്നാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ടാക്സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (ബി എം എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.യോഗത്തില്‍ ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു, യൂണിയന് ജില്ലാ പ്രസിഡന്റ് സുനില്‍ വാഴക്കോട്, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പൊള്ളക്കട, വൈസ് പ്രസിഡന്റ് ടി വി.ചന്ദ്രന് കോട്ടപ്പാറ,രാജീവന്, ജയാനന്ദ മുള്ളേരിയ എന്നിവര്‍ സംസാരിച്ചു.
