കര്‍ഷക തൊഴിലാളി സംഘം (ബി എം എസ് ) കാസര്‍കോട് ജില്ലാ പ്രതിനിധിസമ്മേളനം:  ബി എം എസ് സംസ്ഥാനസമിതി അംഗം കൃഷ്ണന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു

മുള്ളേരിയ: കര്‍ഷക തൊഴിലാളി സംഘം (ബി എം എസ് ) കാസര്‍കോട് ജില്ലാ പ്രതിനിധിസമ്മേളനം മുള്ളേരിയ ഗണേശമന്ദിരത്തില്‍ വെച്ചുനടന്നു. ബി എം എസ് സംസ്ഥാനസമിതി അംഗം കൃഷ്ണന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ ഉപാധ്യക്ഷന്‍ ആനന്ദ മുള്ളേരിയ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാനഉപാധ്യക്ഷന്‍ ഭാസ്‌കരന്‍ പൊയ്‌നാച്ചി,ബി എം ജില്ലാ വൈസ് പ്രസിഡന്റ് അനില്‍ ബി നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മിനി ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു.യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ വാഴക്കോട് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എന്‍ നാരായണന്‍ വാഴക്കോട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനചര്‍ച്ചയും നടന്നു.അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബമ്പ്രാണ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി സുനില്‍ വാഴക്കോട് ഗ് (പ്രസിഡന്റ്), പുഷ്പരാജ് കൊറക്കോട്, സുലോചന കോട്ടപ്പാറ, സുരേഷ് ദേളി, തങ്കച്ചന്‍ പാണത്തൂര്‍, ആനന്ദ മുള്ളേരിയ
(വൈസ് പ്രസിഡന്റുമാര്‍),
ഭാസ്‌കരന്‍ പൊയ്‌നാച്ചി
( ജനറല്‍ സെക്രട്ടറി),
രാമചന്ദ്ര കുലാല്‍നഗര്‍, രമീഷ പുതിയകണ്ടം, വിജയകുമാരി കല്യാണം, സദന്‍ ബട്ടത്തൂര്‍, വാസന്തി പുതിയകണ്ടം
(ജോയിന്റ് സെക്രട്ടറിമാര്‍), എന്‍.നാരായണന്‍ (ട്രഷറര്‍)
എന്നിവരെ കൂടാതെ ഒമ്പത് അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു.ബി എം എസ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം എം കെ രാഘവന്‍ സമാരോപ് പ്രഭാഷണം നടത്തി. സുനില്‍ വാഴക്കോട് സ്വാഗതവും ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!