ഹോസ്ദുര്‍ഗ് ശ്രീ മഠത്തില്‍ വീട് തറവാട് കളിയാട്ട മഹോത്സവം ഏപ്രില്‍18,19 തീയ്യതികളില്‍; ബ്രോഷര്‍ പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് മഠത്തില്‍ വീട് തറവാട്ടില്‍ ഏപ്രില്‍18.19 തീയതികളില്‍ നടക്കുന്ന കളിയാട്ടത്തിന്റെ ആദ്യ ഫണ്ട് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും സംക്രമപൂജ ദിനത്തില്‍ തറവാട്ടില്‍ വെച്ചു നടന്നു. മാതൃസമിതി സെക്രട്ടറി അനിത ലിനീഷില്‍ നിന്നും മഠത്തില്‍ വീട് തറവാട് രക്ഷധികാരിയും റിട്ട:വില്ലജ് ഓഫീസറുമായ എം.ജി.ഗോപാല കൃഷ്ണ കുറുപ്പ് ആദ്യ തുക ഏറ്റുവാങ്ങി. തുടര്‍ന്ന് ഗോപാല കൃഷ്ണ കുറുപ്പ് സംഭാവന മഠത്തില്‍ വീട് തറവാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ ആറങ്ങാടിയും ഏറ്റുവാങ്ങി. കളിയാട്ടത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍ പ്രകാശനം രാഘവന്‍ കാഞ്ഞങ്ങാട് സൗത്ത്,സുകുമാരന്‍ കണ്ണോത്തിനു നല്‍കി നിര്‍വഹിച്ചു.
മഠത്തില്‍ തറവാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷതനായി. സരസന്‍ പേരളം,കണ്ണോത്തു സുകുമാരന്‍,കൊത്തിക്കാല്‍ രാമകൃഷ്ണന്‍, അനിത ലിനീഷ്,സരിത മടിക്കൈ,ശ്രീജ അരയി എന്നിവര്‍ സംസാരിച്ചു.തറവാട്ട് കാരണവര്‍ നാരായണന്‍ ഏഴാം മൈല്‍,തറവാട്ട് കര്‍മ്മി രാമകൃഷ്ണന്‍ എന്നിവരും നിരവധി ഭക്ത ജനങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.തുടര്‍ന്ന് സംക്രമ പൂജയും അന്നപ്രസാദവിതരണവും നടന്നു.

 

error: Content is protected !!