ജി.യു.പി.എസ് ആയമ്പാറ 72ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

പെരിയ: ജി.യു.പി.എസ് ആയമ്പാറ ഹെഡ്മാസ്റ്റര്‍ ടി. പ്രഭാകരന്‍ മാസ്റ്ററുടെ യാത്രയയപ്പ് നോടനുബന്ധിച്ച് 72 വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഉദുമ എം. എല്‍.എ.അഡ്വ :സി. എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു പുല്ലൂര്‍ പെരിയപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ .എം.കെ. ബാബുരാജ് എം.കെ.അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ.ദാമോദരന്‍ മോലോത്തിങ്കാല്‍ സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ കെ. ഗംഗാധരന്‍, മൂന്നാം വാര്‍ഡ് മെമ്പര്‍ കാര്‍ത്ത്യായനി കൃഷ്ണന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ നാരായണന്‍ കാപ്യ, പിടിഎ പ്രസിഡന്റ് മോഹനന്‍ കുണ്ടൂര്‍, എസ് എം സി ചെയര്‍മാന്‍ വിനോദ് കുമാര്‍ കാനത്തിങ്കല്‍, എം പി ടി എ പ്രസിഡന്റ് രമ്യ രതീഷ്, പിടിഎ വൈസ് പ്രസിഡന്റ് സജീഷ്, സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ. എന്‍. എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി. പ്രഭാകരന്‍ മറുപടി പ്രസംഗം നടത്തി. അനു. എ. കെ.നന്ദി പറഞ്ഞു. 202425 അധ്യയന വര്‍ഷത്തെ എല്‍ എസ് എസ്, യു.എസ് എസ് നേടിയ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പ്രാദേശിക ക്ലബ്ബ് അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത ശില്പങ്ങളോട്കൂടിയ വാര്‍ഷികാഘോഷം സമാപിച്ചു.

 

 

error: Content is protected !!