കാഞ്ഞങ്ങാട്:ജീവകാരുണ്യ പ്രവര്‍ത്തനം, രക്തദാനം, കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്ക് ധനസഹായം തുടങ്ങി സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ ജീവകാരുണ്യ കലാസാംസ്‌കാരിക മേഖലയില്‍ വ്യത്യസ്തവും നൂതനവുമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ നാടിനെ ചേര്‍ത്തുനിര്‍ത്തുന്ന യുവാക്കളുടെ കൂട്ടായ്മയില്‍ കിഴക്കുംകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റൈഡേഴ്‌സ്ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നാടിന് അഭിമാനമായി വിവിധ മേഖലയില്‍ പുരസ്‌കാര ജേതാക്കളായ അഭിമാന താരങ്ങളെ ആദരിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കേരള ഫോക് ലോര്‍ അക്കാദമി പൂരക്കളി അവാര്‍ഡ് നേടിയ കിഴക്കുംകര പുള്ളിക്കാരന്‍ അമ്മ ദേവസ്ഥാനം ആചാര സ്ഥാനികന്‍ പൂരക്കളി കലാകാരനുമായ കുമാരന്‍ വെളിച്ചപ്പടച്ചന്‍ ,മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരം നേടിയ കിഴക്കുംകര കണിയാം കുണ്ടിലെ കെ ബാബുവിന്റെയും ഉഷയുടെയും മകള്‍ കുമാരി കെ ആദിത്യ എന്നിവരെയാണ് ആദരിച്ചത്. കിഴക്കുംകര ദേവസ്ഥാനം പരിസരത്ത് നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഫവാസ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ദേവസ്ഥാനം മുഖ്യ സ്ഥാനികന്‍ കെ രാമകൃഷ്ണന്‍,ക്ലബ്ബ് രക്ഷാധികാരി രാജേഷ് ഭായി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ വിനയന്‍, കെ രാജു, മനോജ് മണലില്‍, രാജീവന്‍ കാറ്റാടി, എം രാകേഷ്, രാജീവന്‍ കിഴക്കും കരം,ദേവസ്ഥാനം ജനറല്‍സെക്രട്ടറി എം സതീശന്‍, സെക്രട്ടി വി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
