ആര്‍ട്ട് ഫോറം സൂപ്പര്‍ സിംഗര്‍ ചലച്ചിത്ര ഗാനാലാപന മത്സരം: ഓഡീഷന്‍ 22 ന് ആലാമിപ്പള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍

കാഞ്ഞങ്ങാട്:സാംസ്‌കാരിക മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് ചലച്ചിത്ര ഗാനാലാപനം മേഖലയില്‍ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി വര്‍ഷംതോറും സംസ്ഥാന തലത്തില്‍ നടത്തുന്ന സൂപ്പര്‍ സിംഗര്‍ ചലച്ചിത്ര ഗാനാലാപന മത്സരം നടത്തുന്നു. ഏപ്രില്‍ 4 നു നടക്കുന്ന ഈ വര്‍ഷത്തെ മത്സരത്തിന് മുന്നോടിയായി മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിനായുള്ള ഒഡീഷര്‍ മാര്‍ച്ച് 22ന് രാവിലെ 9 മണി മുതല്‍ ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഫ്രണ്ട്‌സ് ക്ലബ്ബില്‍ നടക്കും. 16 വയസ്സുവരെ ഉള്ളവര്‍ക്കായി ജൂനിയര്‍ തലത്തിലും, 17 വയസ്സ് മുതല്‍ സീനിയര്‍ തലത്തിലും മത്സരങ്ങള്‍ നടക്കുന്നത്. ഇരുവിഭാഗങ്ങളിലും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഉപഹാരവും നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി
9947 148 481,
9741 754 260, 9544501111.

 

error: Content is protected !!