കേരളത്തില്‍ ഏതു മുന്നണി ഭരിക്കണമെന്ന് എന്‍ഡിഎ തീരുമാനിക്കും: ശിവസേന

കാഞ്ഞങ്ങാട്: കാസര്‍കോട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരും തോറും എന്‍ഡിഎ കേരളത്തില്‍ വന്‍മുന്നേറ്റം നടത്തുന്നതിന് തയ്യാറെടുക്കുകയാണെന്ന് ശിവസേന സംസ്ഥാന വക്താവ് ടി ആര്‍ ദേവന്‍ പറഞ്ഞു. കേരളത്തിന്റെ കഴിഞ്ഞകാല തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണി ശക്തമായ സാന്നിധ്യമായി മാറും. ഒരുകാലത്ത് ഇടത് വലത് മുന്നണികളുടെ ദുഷ്പ്രചരണങ്ങള്‍ വിശ്വസിച്ച് എന്‍ഡിഎയില്‍ നിന്ന് അകലം പാലിച്ചിരുന്ന ന്യൂനപക്ഷ പിന്നോക്കവിഭാഗങ്ങള്‍ ശിവസേന ഉള്‍പ്പെടെയുള്ള എന്‍ഡിഎ കക്ഷികളിലേക്ക് വ്യാപകമായി കടന്നുവരികയാണ്. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത തൂക്കു മന്ത്രിസഭ ആയിരിക്കും കേരളത്തില്‍ രൂപപ്പെടുക. അത്തരം സാഹചര്യത്തില്‍ ഏത് മുന്നണി ഭരിക്കണമെന്നത് എന്‍ഡിഎ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.. ശിവസേന കാസര്‍കോട് ജില്ല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം ശിവസേന കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ പി ജയരാജ് അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അനില്‍ ദാമോദര്‍ മുഖ്യപ്രഭാഷണം നടത്തി. യുവസേന സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബിശ്വാസ് നായര്‍, പാര്‍ട്ടി വയനാട് ജില്ലാ പ്രസിഡന്റ് സജിത്ത്, പ്രസാദ് നായര്‍, കാര്‍ത്തിക് രാജ്, അശോകന്‍ കാഞ്ഞങ്ങാട് എന്നിവര്‍ പ്രസംഗിച്ചു. ഭാരത് സ്റ്റേറ്റ് ഓണര്‍ നാഷണല്‍ പുരസ്‌കാരം നേടിയ ജന്മഭൂമി കാഞ്ഞങ്ങാട് ലേഖകന്‍ ബാബു കോട്ടപ്പാറ, ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ശിവനയന്‍, ജില്ല ഷോട്പുട്ടില്‍ ഗോള്‍ഡ് മെഡല്‍ നേടിയ സൂര്യനയന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്ന വനിതകള്‍ ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് സംസ്ഥാന സെക്രട്ടറി അനില്‍ ദാമോദര്‍ അംഗത്വ വിതരണം നടത്തി. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രസാദ് നായരെ തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ടായി പി. മനു, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടായി എം മഹേഷ് കുമാര്‍, പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ടായി ടി ഗോപാലകൃഷ്ണന്‍, വനിതാ സേന ജില്ലാ പ്രസിഡണ്ടായി സീമ മധു, സെക്രട്ടറിയായി വിലാസിനി പൊതുവാള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പുഷ്പജ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

 

error: Content is protected !!