കാഞ്ഞങ്ങാട്: പാചകവാതകത്തിന്റെ പ്രതിസന്ധി പരിഹരിക്കുക, വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ വിറകടുപ്പ് സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി മെമ്പര്‍ എം. രാജന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനകമ്മറ്റി മെമ്പര്‍ വി.വി. ഉദയകുമാര്‍,. ജില്ലാ കമ്മറ്റി മെമ്പര്‍മാരായ ടി.സത്യന്‍, കെ മോഹനന്‍ , കെ.വി.ദിനേശന്‍ , എ.ശബരീശന്‍ , ടി.ജനാര്‍ദ്ധനന്‍ കെ.പി.സുരേഷ്, അനിത.സി, മുഹമ്മദ് മുറിയനാവി,ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര എന്നിവര്‍ സംസാരിച്ചു. ജില്ല കമ്മറ്റി മെമ്പര്‍ കെ.വി.സുകുമാരന്‍ സ്വാഗതവും, ഏരിയ കമ്മറ്റി മെമ്പര്‍ എം.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
