പെരിയാസ് പെരിയ ജില്ലാ തല ഹരികുമാര്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് എ കെ ജി കാലിയടുക്കം ജേതാക്കളായി

പെരിയ :പെരിയാസ് പെരിയ സംഘടിപ്പിച്ച ജില്ലാതല സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഫൈനില്‍ ശിവാത്മീക പെര്‍ളടുക്കത്തിനെതിരെ ഷൂടൗട്ടില്‍ എ കെ ജി കാലിയടുക്കം വിജയിച്ചു. മത്സരത്തില്‍ 11 സമനിലയില്‍ നിന്ന കളിയാണ് ഷൂട്ട് ഔട്ടില്‍ കലാശിച്ചത്. വിജയികള്‍ക്ക് എസ് എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പെരിയ ട്രോഫിയും പയങ്ങപാടാന്‍ കൃഷ്ണന്‍ മണിയാണിയുടെ പേരിലുള്ള ക്യാഷ് പ്രൈസും കൈമാറി. റണ്ണേഴ്‌സിന് പെരിയ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി. രാമകൃഷ്ണന്‍ ട്രോഫിയും സൈലേഴ്‌സ് പെരിയാസ് നല്‍കുന്ന ക്യാഷ് പ്രൈസും കൈമാറി.സമാപന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു പത്മനാഭന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വേണു കായകുളം, പെരിയ ബാങ്ക് ഡയറക്ടര്‍ പ്രമോദ് പെരിയ, ക്ലബ് പ്രസിഡന്റ് അജിത്, സെക്രട്ടറി ഗോകുല്‍രാജ്, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ രാകേഷ് പെരിയ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!