നിലമ്പൂരില്‍ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂര്‍: കുടുംബ കലഹത്തെത്തുടര്‍ന്ന് മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂരിനടുത്ത് കൂറ്റമ്പാറയിലാണ് സംഭവം. കരുളായി പള്ളിക്കുന്ന് പുളിക്കത്തടത്തില്‍ രജില (28) ആണ് വെട്ടേറ്റ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി ചെന്നപ്പോള്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന രജിലയെയാണ് കണ്ടത്. നിലമ്പൂര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

error: Content is protected !!