കാഞ്ഞങ്ങാട്: ഔദ്യോഗിക ഡ്യൂട്ടിക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.കെ.സജീഷിന്റെ കുടുംബത്തിനെ സഹായിക്കുന്നതിന് വേണ്ടി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമാഹരിച്ച കുടുംബസഹായ ഫണ്ട് കുടുംബത്തിന് കൈമാറി. നീലേശ്വരം വ്യാപാരഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബസഹായ ഫണ്ട് ബഹുമാനപ്പെട്ട തൃക്കരിപ്പൂര്‍ എം രാജഗോപാലന്‍ എംഎല്‍എ.കുടുംബത്തിന് കൈമാറി. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് എ എസ് പി അച്യുത് അശോക് ഐ പി എസ് വിശിഷ്ട അതിഥിയായിരുന്നു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു, സംസ്ഥാന ട്രഷറര്‍ പ്രേംജി കെ നായര്‍,കാഞ്ഞങ്ങാട് ഡിവൈഎസ്പി.കെ.പി സുരേഷ്ബാബു , നീലേശ്വരം ഇന്‍സ്പക്ടര്‍ കെ. മുരളീധരന്‍, കേരള പേലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി വി സുധീഷ്, കെ.പി എച്ച് സി എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ വി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. കേരള പോലീസ് ഓഫിസേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സെക്രട്ടറി പി.രവീന്ദ്രന്‍ സ്വാഗതവും, കെ. പി. എ ജില്ലാ ട്രഷറര്‍ കെ. അജിത്ത് കുമാര്‍ നന്ദിയും വൈസ് പ്രസിഡന്റ് ടി വി പ്രമോദ് അനുശോചനവും പറഞ്ഞു.
