കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ കാഞ്ഞങ്ങാട് നഗരസഭ കംഫര്‍ട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ചതോടെ പ്രദേശം ദുര്‍ഗന്ധപൂരിതം. വെ ള്ളിയാഴ്ച്ച വൈകിട്ടാണ് ടാങ്ക് പൊട്ടിയത്. കാഞ്ഞ ങ്ങാട് നഗരസഭയ്ക്ക് റോട്ടറി ക്ലബ് നിര്‍മിച്ചു കൊ ടുത്തതാണ് ഈ കംഫര്‍ട്ട് സ്റ്റേഷന്‍. നിരവധി ഗവ. ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന പുതിയകോട്ട യിലെത്തുന്നവര്‍ക്കുള്‍പ്പെടെ ആശ്രയമാണ് ഈ കംഫര്‍ട് സ്റ്റേഷന്‍.
സെപ്റ്റിക് ടാങ്ക് പൊട്ടിയതോടെ മലിനജലം കു ത്തിയൊലിച്ച് ഇതുവഴി കാല്‍നടയാത്ര പോലും സാ ധ്യമല്ലെന്ന നിലയാണ്. എല്ലാവരും മൂക്ക്‌പൊത്തി യാണ് ഇതുവഴികടന്നുപോകുന്നത്.ഹോസ്ദുര്‍ഗ് സബ് ട്രഷറി കെട്ടിടത്തിന് തൊട്ടുമുന്നിലുള്ള ഈ കംഫര്‍ട് സ്റ്റേഷന്റെ സമീപം ഓട്ടോസ്റ്റാന്‍ഡും ഹാന്‍ ടെക്‌സ് ഷോറൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ഹാന്‍ട്‌കെ സ് ഷോറൂമില്‍ എത്തുന്നവര്‍ ഈ അഴുക്കുവെള്ളം ചവിട്ടാണ് ഇങ്ങോട്ടേക്ക് കയറേണ്ടി വരുന്നത്. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസ്, ആര്‍ഡിഒ ഓഫിസ്, ആര്‍ഡിഒയുടെ ക്യാമ്പ് ഓഫീസ്, കാഞ്ഞങ്ങാട് അ ഗ്‌നിരക്ഷാനിലയം, യം, ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, ഡിവൈഎസ്പി ഓഫീസ് എന്നിവയെല്ലാം വിളിപ്പാടകലെയാണ്. ടാങ്കിന്റെ പ്രശ്‌നത്തെ തുടര്‍ന്ന് അടുത്തിടെ കംഫര്‍ട് സ്റ്റേഷന്‍ അടച്ചിട്ട സ്ഥിതി
യും ഉണ്ടായിരുന്നു. പ്രതിഷേധം ഉയര്‍ന്ന പ്പോള്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കുകയായിരുന്നു. നഗരസഭ ഇടപെട്ട് കംഫര്‍ട്ട് സ്റ്റേഷന്റെ നിരന്തര പ്രശനങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
