പടന്നക്കാട്: കരുവളം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മര്‍ഹൂം അബ്ദുല്‍ റസാക്ക് തായിലകണ്ടിക്ക് വേണ്ടി ഖത്തം ദുആ മജ്ലിസും, അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ റിലീഫ് പദ്ധതി പ്രഖ്യാപനവും, വാര്‍ഡ് നിവാസികള്‍ക്കുള്ള റമദാന് ഹദിയ്യ വിതരണോരോത്ഘടനവും നടന്നു. വാര്‍ഡ് പ്രസിഡന്റ് പിസി ഇസ്ഹാഖ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പടന്നക്കാട് എസ് ടി യു ഓട്ടോ തൊഴികാളികള്ക്ക് ഈ പ്രാവശ്യത്തെ അബ്ദുല്‍ റസാക്ക് തായിലക്കണ്ടി റിലീഫ് പദ്ധതിയുടെ ഭാഗമായി കിറ്റ് കൈമാറി.പദ്ധതി ഉത്ഘാടനം മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എം പി ജാഫര്‍ നിര്‍വഹിച്ചു, മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി അഷ്റഫ്, എസ്ടിയു ഓട്ടോ തൊഴിലാളി പടന്നക്കാട് യുണിറ്റ് പ്രസിഡന്റ് പി മുഹമ്മദ് സാഹിബിന്ന് റിലീഫ് കൈമാറി,ഹദിയ്യ വിതരോത്ഘാടനം വാര്‍ഡ് പ്രസിഡണ്ട് മുതിര്‍ന്ന ലീഗ് നേതാവ് എം സി. അന്തുമായിച്ചക്ക് നല്കി. എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് സി എച് ഖാലിദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ ജിഷ, യൂത്ത് ലീഗ് പ്രസിഡന്റ് തബ്ഷീര്‍, ഗ്ലോബല്‍ കെഎംസിസി ട്രഷറര്‍ കെ അഹമദ്,എ പി അബ്ദുല്‍ സലാം സൗത്ത് ആഫ്രിക ,എം സി അബ്ദുല്‍ റസാക്ക്, എസ് ടി യു യൂണിറ്റ് പ്രസിഡന്റ് പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സദര്‍ ഉസ്താദ് മുഹമ്മദ് ദാരിമി ഖത്തം പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് ജനറല്‍ സെക്രട്ടറി അഷ്റഫ് സ്വാഗതവും ട്രഷറര്‍ കെപി യാസിര്‍ നന്ദിയും പറഞ്ഞു.
