മാവുങ്കാല്‍: പുതിയ കണ്ടം അടിയാര് കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് ധനു മാസസംക്രമ പൂജഭക്ത്യാദരപൂര്വം ആഘോഷിച്ചു. സംക്രമ ദിവസത്തില്‍ നടത്തുന്ന സംക്രമ സമാദരം ചടങ്ങില്‍ വെച്ച് കരിഞ്ചാമുണ്ഡിയമ്മയുടെ ആരുഢസ്ഥാനമായ കോഴിത്താവളം കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം കോമരം സുരേന്ദ്രന്:എം.കെ എക്സിക്യൂട്ടീവ് ഓഫീസര്‍: ശ്രീ: കെ.കെ.. ഗംഗാധരന്….. പ്രസിഡണ്ട്: ശ്രീ…സി… പി…. സാബു…. സെക്രട്ടറി എം… കെ.നാരായണന്…. ട്രഷറര്‍…. ശ്രീ…രവീന്ദ്രന് നായര്‍…. മെമ്പര്‍:വി…. കെ… വിനോദ്.,എന്നിവരെ
തറവാട്ട് കാരണവര്‍ ചന്ദ്രബാബു മേലടുക്കംആദരിച്ചു. ചടങ്ങിന് തറവാട്ട് അംഗങ്ങളായ രാജു പാണത്തൂര്‍, അനില്‍ കല്യാണ്‍ റോഡ്, ഭാസ്കരന് മേലടുക്കം, മുരളി, സുരേഷ്, ഉമ കാസറഗോഡ്, രാഹുല്‍, ഹരിഹരന് മേലടുക്കം ഭവാനി കല്യാണ്‍ റോഡ് എന്നിവര്‍ നേതൃത്വം നല്കി. മാതൃ സമിതി അംഗങ്ങള്‍, സംക്രമപൂജാ സമിതി പ്രവര്‍ത്തകരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
