കവിതയോട് അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തിയ കവിയായിരുന്നു ബിജു കാഞ്ഞങ്ങാട് : കവി വീരാന്‍കുട്ടി

അമ്പലത്തറ:സമൂഹത്തിന്റെ നാവാവുകയാണ് കവിതയുടെ ധര്‍മ്മം എന്ന് ബിജു തിരിച്ചറിഞ്ഞിരുന്നു. സൂക്ഷ്മമായ ഭാഷ കൊണ്ട് എഴുതിയ പ്രകൃതിയുടെ ചിത്രണങ്ങളായിരുന്നു ബിജുവിന്റെ കവിതകകളെന്നും കവിയും സാംസ്‌കാരിക വിമര്‍ശകനുമായ വീരാന്‍കുട്ടി പറഞ്ഞു.നിറങ്ങള്‍ കൊണ്ട് എഴുതപ്പെട്ട കവിതകളായിരുന്നു അവയെന്നും ഭാഷയിലുള്ള ധ്യാനമാണ് അവയുടെ സത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേശവ്ജി സ്മാരക പൊതുജന വായനശാലയും ബിജു അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബിജു കാഞ്ഞങ്ങാട് അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായായിരുന്നുഅദ്ദേഹം. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷനായി.ഇ.പി.രാജഗോപാലന്‍, മാധവന്‍ പുറച്ചേരി,എ.സി. ശ്രീഹരി,ദിവാകരന്‍ വിഷ്ണുമംഗലം, എം.കെ.പ്രിയ, അശ്വിന്‍ ചന്ദ്രന്‍, രവീന്ദ്രന്‍ പാടി, രാജേഷ് കരിപ്പാല്‍, ടി.രാജേഷ് കുമാര്‍, ഗോപി മുളവന്നൂര്‍, . പി.വി. ജയരാജ്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. അനില്‍കുമാര്‍, അമ്പലത്തറ നാരായണന്‍, ശ്രീവത്സന്‍ പനയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂരക്കളി അവര്‍ഡ് ജേതാവ് കയനാടന്‍ കൃഷ്ണന്‍,ഭാരത് സേവക് സമാജ് ദേശീയ അവാര്‍ഡ് നേടിയ വടംവലി പരിശീലകന്‍ ബാബു കോട്ടപ്പാറ, വേള്‍ഡ് റെക്കോര്‍ഡ് ഓഫ് എക്‌സന്‍സ് ബഹുമതി നേടിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശരത് അമ്പലത്തറ എന്നിവരെ അനുമോദിച്ചു.

 

error: Content is protected !!