കാഞ്ഞങ്ങാട്:വര്‍ദ്ധിച്ചുവരുന്ന ഇറച്ചിക്കോഴി വിലക്ക് പരിഹാരം കണ്ടെത്തുന്നതിനും ,ശുദ്ധവും,പോഷകപ്രദവുമായ യോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ആയി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മുഖേനെ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യത്തെ കേരള ചിക്കന്‍ ഔട്ട്ലെറ്റ് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഇട്ടമ്മല്‍ ജംഗ്ഷനില്‍ കാസര്‍കോട് ജില്ലാ മിഷന്റെ പിന്തുണയില്‍ എന്‍ അഷിഫ സംരംഭകത്വത്തില്‍ തുറന്നു. മണ്ഡലം എംഎല്‍എ ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന് ഐ എ എസ് ആദ്യ വില്പന നിര്‍വ്വഹിച്ചു.അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുജാത മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ രതീഷ് കുമാര്‍ പിലിക്കോട് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സി കുഞ്ഞാമിന, ഡി സുമിത, കെ അപര്‍ണ,ജില്ലാ മിഷന് അസിസ്റ്റന്റ് കോഡിനേറ്റര്‍ ഡി ഹരിദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ വി എസ് സഫ മൂര്‍ഷിദ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ അശ്വിനി സ്വാഗതവും സംരംഭക എല്‍ അഷിഫ നന്ദിയും പറഞ്ഞു
