കാഞ്ഞങ്ങാട്:പുല്ലൂര്‍ പെരിയ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അമ്മ ജെ എല്‍ ജി നടത്തിയ മാതൃക തണ്ണിമത്തന്, ഷമം ജൈവകൃഷിയുടെ വിളവെടുപ്പ് നടന്നു. കുടുംബശ്രീ ജില്ല മിഷന്റെ പ്രസിഷന്‍ ഫാമിംഗ് പദ്ധതിയില്‍ തണ്ണിത്തോട് വലിയ വീട് തറവാട് രണ്ടര ഏക്കര്‍ തരിശു സ്ഥലത്താണ് കൃഷി നടത്തിയത്.അമ്മ ജെ എല്‍ ജി അംഗങ്ങളായ കെ സാവിത്രി, പി വി ലക്ഷ്മി, കെ ശാലിനി, കെ ബി ഭാരതി എന്നിവരുടെ കൂട്ടായ്മയിലാണ് കൃഷി നടത്തിയത്.ചുവപ്പ്, ഓറഞ്ച്,മഞ്ഞ,നാടന്‍ വരയന്തുടങ്ങിയ നാല് ഇനത്തില്‍പ്പെട്ട തണ്ണിമത്തനും, കൂടാതെ മറ്റു സ്ഥലങ്ങളില്‍ ജില്ലയില്‍ അപൂര്‍വമായി കൃഷി ചെയ്യുന്ന ഷമാം, അതോടൊപ്പം , മുരിങ്ങ , കക്കരി, പച്ചമുളക് , പയര്‍ തുടങ്ങിയവിവിധ ഇനം പച്ചക്കറി കൃഷികളാണ് കൂട്ടായ്മ നടത്തിയത്. ഉത്സവാന്തരീക്ഷത്തില്‍ നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഡോ: സി കെ സബിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി. സിഡിഎസ് ചെയര്‍പേഴ്സണ്‍ പി പ്രീത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ കൃഷ്ണന്, എം രേഖ, മുന്‍ കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വി വി സുനിത,ബ്ലോക്ക് കോഡിനേറ്റര്‍ മാരായ കെനിമിഷ, എം രജനി പി മനീഷ എന്നിവര്‍ സംസാരിച്ചു. ഉപസമിതി കണ്‍വീനര്‍ കെ നിഷ സ്വാഗതം പറഞ്ഞു.
