മാവുങ്കാല്‍:സത്‌സംഗം കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തില്‍1008 പേര്‍ അണിനിരക്കുന്ന പാവനീ 2026 വിഷ്ണു സഹസ്രനാമ പാരായണവും പഞ്ച പുണ്യഗ്രന്ഥ പാരായണവും ഏപ്രില്‍ 5 ന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ വിവിധങ്ങളായ പരിപാടികളോടെ നടക്കും. പരിപാടിയുടെ പ്രചരണാര്‍ത്ഥം നടന്ന ബ്രോഷര്‍ പ്രകാശന കര്‍മ്മം സത്‌സംഗം കാഞ്ഞങ്ങാടിന്റെ കാര്യദര്‍ശികളായ ബ്രഹ്മശ്രീ എടമന ഈശ്വരന്‍ തന്ത്രികള്‍, കെ.ഹരിഹരന്‍ നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബ്രഹ്മശ്രീ മാടമന ശങ്കരനാരായണന്‍ നമ്പൂതിരിക്ക് ആദ്യ പ്രതി സമര്‍പ്പിച്ച് മാനവ വര്‍മ്മരാജ നിര്‍വ്വഹിച്ചു. പരിപാടിയുടെ വിജയത്തിനായി ഏര്‍പ്പെടുത്തിയ നിധിശേഖരണ പദ്ധതിയുടെ ആദ്യ ഗഡു ഡോ:സി.കെ.രാജയില്‍ നിന്നും സംഘാടക സമിതി വര്‍ക്കിംങ് ചെയര്‍മാന്‍ എസ്.പി.ഷാജിയും സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എം.പ്രദീപ് കുമാറും ചേര്‍ന്ന് സ്വീകരിച്ചു.
ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍,നാട്ടുകാര്‍, സംഘാടക സമിതി ഭാരവാഹികള്‍,സത്‌സംഗം കുടുബാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 1500 ഓളം പേര്‍ പങ്കെടുക്കുന്ന ഈ ബ്രൃഹത്തായ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ് എന്ന് സംഘാടക സമിതി അറിയിച്ചു.
പടം:ഏപ്രില്‍ 5 ന് സത്‌സംഗം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ 1008 പേര്‍ അണിനിരക്കുന്ന ‘പാവനീ2026 എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം ബ്രഹ്മശ്രീ മാടമന ശങ്കരനാരായണന്‍ നമ്പൂതിരിക്ക് ആദ്യ പ്രതി നല്‍കി മാനവ വര്‍മ്മരാജ നിര്‍വ്വഹിക്കുന്നു
