നഷ്ടപ്പെട്ട ഒന്നരപ്പവന്‍ ബ്രേസ്‌ലെറ്റ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി നീലേശ്വരം പോലീസ്

നീലേശ്വരം : നഷ്ടപ്പെട്ട ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് നീലേശ്വരം പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ പരാതി കിട്ടി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി നല്‍കി നീലേശ്വരം ജനമൈത്രി പോലീസ് മാതൃകയായി.ഇന്നലെ വൈകുന്നേരം 4 മണിക്ക് നീലേശ്വരം ബസ്സ്റ്റാന്റ്‌ന് സമീപത്തെ ഒരു ബേക്കറിയില്‍ സാധനം വാങ്ങുന്നതിനിടയില്‍ അങ്കക്കളരിയിലെ സനലിന്റെ ഭാര്യ പി വി റോഷ്ണയുടെ ബ്രേസ്‌ലേറ്റാണ് നഷ്ടപ്പെട്ടത്.തുടര്‍ന്ന് തിരിച്ചു കിട്ടാത്തതിനാല്‍ ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു .പരാതി ലഭിച്ച ഉടന്‍തന്നെ സബ് ഇന്‍സ്‌പെക്ടര്‍ കെ വി രതീശന്റെ നേതൃത്വത്തില്‍ പി ആര്‍ ഒ പ്രകാശന്‍ കെ വി ,പോലീസ് ഉദ്യോഗസ്ഥരായ
രാജീവന്‍ വടക്കെരത്തു , ദിലീഷ് കുമാര്‍ പള്ളിക്കൈ , ഇ ബിജു,വി വി അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ സാധനം കണ്ടെത്തി സ്റ്റേഷനില്‍ വച്ച് ഉടമയ്ക്ക് തിരിച്ച് നല്‍കുകയായിരുന്നു.

 

error: Content is protected !!