പെരിയ :വള്ളി വാണിയ കുടുംബാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായി രാവണേശ്വരം വെള്ളം തട്ടയില്‍ പണിതീര്‍ത്ത വള്ളിവാണിയ തറവാടിന്റെ പ്രതിഷ്ഠ കലശ കളിയാട്ട മഹോത്സവം ബ്രഹ്മശ്രീ അരവത്ത് പത്മനാഭ തന്ത്രി അവര്‍കളുടെ മഹനീയ കാര്‍മികത്വത്തില്‍ തുടങ്ങി.
പുതിയ തറവാട് ഭവനത്തിന്റെ കുറ്റിപൂജയും നടന്നു
ഇന്ന് രാവിലെ 9:40 മുതല്‍ 10. 10 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വടക്കിനിയുടെ ഗൃഹപ്രവേശനവും പാലുകാച്ചല്‍ ചടങ്ങും ന് കലവറ നിറയ്ക്കല്‍ ചടങ്ങ്‌നടന്നു. കലവറക്കല്‍ ഘോഷയാത്ര തന്നോട് നഗരസഭ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തറവാട്ടില്‍ എത്തിച്ചേര്‍ന്നു. നിരവധി തറവാട്ട് അംഗങ്ങളും ഭക്തജനങ്ങളും കലവറ ഘോഷയാത്രയില്‍ പങ്കാളികളായി.തുടര്‍ന്ന് 12 മണിക്ക് ‘തമ്പുരാട്ടി’ സോവനീര്‍ പ്രകാശനം നടന്നു. കരിവെള്ളൂര്‍ വലിയച്ഛന്‍ പ്രമോദ് കോമരം സോവനീര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളന്തട്ട തമ്പുരാട്ടി സോവനീര്‍ ഏറ്റുവാങ്ങി. വൈകുന്നേരം 5 മണിക്ക് ആചാര്യ വരവേല്‍പ്പ്‌നടന്നു. ഏഴുമണിമുതല്‍ വിവിധ പൂജകളും മാര്‍ച്ച് 14ന് വിവിധ പൂജകളും അന്നദാനവുംഉണ്ടാകും.മാര്‍ച്ച് 15ന് ഗണപതിഹോമം, പീഠ പ്രതിഷ്ഠ,,പ്രാസാദ പ്രതിഷ്ഠ.രാവിലെ 10. 08 മുതല്‍ 11. 48 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കും തുടര്‍ന്ന് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടല്‍. 11 മണിക്ക് പൊട്ടന്‍ തെയ്യം. മാര്‍ച്ച് 16ന് പുലര്‍ച്ചെ കുറത്തിയമ്മയുടെ പുറപ്പാടും തുടര്‍ന്ന് കുണ്ടാര്‍ചാമുണ്ടിയും അരങ്ങിലെത്തും. ഉച്ചയ്ക്ക് 12 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാടും തുടര്‍ന്ന് ഗുളികന്‍ ദൈവവും അരങ്ങിലെത്തും. വിളക്കിലരിയോടുകൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.
