രാവണീശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്റ്‌റി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഡൈനിങ്ഹാളിന്റെ ഉദ് ഘാടനം നടന്നു; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ ഉദ്ഘാടനം നിര്‍വഹിച്ചു

രാവണീശ്വരം : രാവണീശ്വരം ഗവണ്മെന്റ് ഹയര്‍സെക്കന്റ്‌റി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഡൈനിങ്ഹാളിന്റെ ഉദ് ഘാടനം നടന്നു   . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ ഉദ്ഘാടനം നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി തുളസി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി രതീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എ തമ്പാന്‍, ദീപ വിനോദന്‍, ദീപ പ്രവീണ്‍, എസ് എം സി ചെയര്‍മാന്‍ എ വി പവിത്രന്‍, സ്റ്റാഫ് സെക്രട്ടറി പി വി ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണന്‍ സ്വാഗതവും ഹെഡ് മിസ്‌ട്രെസ്സ് എന്‍ എം ശ്രീരേഖ നന്ദിയും പറഞ്ഞു.

 

error: Content is protected !!