ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കാഞ്ഞങ്ങാട് : വര്‍ദ്ധിപ്പിച്ച പാചക വാതക വില കുറക്കുക മോദിയുടെ യു എസ് വിദേയ്വത്യം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നിരവധി യുവാക്കള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു പോസ്റ്റ് ഓഫീസിന് മുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വി ഗിനേഷ് അധ്യക്ഷനായി. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി ബിപിന്‍ രാജ് പായം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.

 

error: Content is protected !!