പുല്ലൂര്‍ സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം ജിതിന്‍ നാരായണന്

കാഞ്ഞങ്ങാട്: പുല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിന് നീലേശ്വരം പട്ടേന സ്വദേശി ജിതിന്‍ നാരായണന്‍ അര്‍ഹനായി. ‘വിത്ത്’ എന്ന കഥയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിഫലകവും ആണ് പുരസ്‌കാരജേതാവി ന് സമ്മാനിക്കും. കേരള സര്‍ക്കാരിന് കീഴിലുള്ള കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ സംവിധാനം ആന്റ് തിരക്കഥ രചന വിദ്യാര്‍ത്ഥിയാണ് ജിതിന്‍. മാര്‍ച്ച് 22 ന് 2.30മണിക്ക് പുല്ലൂര്‍ കണ്ണാങ്കോട്ട് സംസ്‌കൃതി ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ച് അവാര്‍ഡ് വിതര ണം ചെയ്യും. സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനം സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍, ഉദയ നഗര്‍ ഹൈസ്‌കൂള്‍ പുല്ലൂര്‍ എന്നീ വിദ്യാലയങ്ങളിലെ 1 മുതല്‍ 9 വരെ ക്ലാസ്സുകളി ലെ വിദ്യാര്‍ത്ഥികള്‍ക്കായി പഠന മികവിന് ഏര്‍പ്പെടുത്തിയ സംസ്‌കൃതി വിദ്യാഭ്യാ സ് എന്‍ഡോവ്‌മെന്റുകളും വിതരണം ചെയ്യും. ഹരിതവിദ്യാലയം അക്കാദമിക് റി യാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും ബെസ്റ്റ് പെര്‍ഫോമോര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ദേവ്‌ന കൃഷ് ണനേയും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ കൃഷ്‌ണേന്ദു, എല്‍ എസ് എ സ്, യു എസ് എസ്. എസ് എസ് എല്‍ സി, പ്ലസ് റ്റു പരീക്ഷകളിലെ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്തസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങളായ ഡോ. സന്തോഷ് പനയാല്‍, ഗോവിന്ദന്‍ രാവണശ്വരം, ഗോപി കാരാക്കോട്, സംസ്‌കൃതി പ്രസിഡന്റ് രത്‌നാകരന്‍ മധുരമ്പാടി, സെക്രട്ടറി എ ടി ശശി, വി വി. ബാലകൃഷ്ണന്‍, എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!