പൊയ്‌നാച്ചി: ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് ട്രെയിന്‍ ഇടിച്ചു മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊയ്‌നാച്ചി, പറമ്പിലെ വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ.എസ്.പി എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വേണുഗോപാലന്‍ സ്മിത ദമ്പതികളുടെ ഏകമകനും മംഗ്‌ളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായിരുന്ന എം ശിവനന്ദന്‍ (19) ഡിസംബര്‍ 29ന് രാത്രിയാണ് ബേക്കല്‍ ട്രെയിന്‍ തട്ടി മരിച്ചത്. മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശിവാനന്ദന്റ ആകസ്മികമായ മരണമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് പറയപ്പെടുന്നു .ഏക മകന്റെ വേര്‍പാടിനു ശേഷം ഇരുവരും വീടുവിട്ട് ഇതുവരെ പുറത്തിറങ്ങിയിരുന്നില്ല
.
