കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, അമൃത ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കാസര്‍കോട് ജില്ലയില്‍
കാഞ്ഞങ്ങാട്, നീലേശ്വരം, എന്നിവിടങ്ങളില്‍ കൂടി അധികം സ്റ്റോപ്പുകള്‍ അനുവദിച്ചതായി റെയില്‍വേ ഉത്തരവിറക്കി. അമൃത് ഭാരത് ട്രെയിന്‍ അനുവദിച്ച റെയില്‍വേ ഉത്തരവിറക്കിയ അന്ന് മുതല്‍ ജനുവരി 20ന് തന്നെ ബഹുമാനപ്പെട്ട കേന്ദ്ര റെയില്‍വേ മന്ത്രിക്കും, റെയില്‍വേയുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും താന്‍ കത്തുകള്‍ നല്‍കുകയും, നിരന്തരം റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ട് ഫോളോ അപ്പ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് മണ്ഡലത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനില്‍ കൂടി സ്റ്റോപ്പുകള്‍ അനുവദിച്ച് കിട്ടിയതെന്ന് എംപി അറിയിച്ചു. മാത്രമല്ല ഈ ഒരു പരിശ്രമത്തില്‍ എം പി ഓഫീസുമായി സഹകരിച്ച നീലേശ്വരം, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കാസര്‍കോട് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥന്മാര് എന്നിവരോട് പ്രത്യേകം നന്ദിയുണ്ടെന്നും എം പി അറിയിച്ചു. വിവിധ സ്റ്റേഷനുകളിലെ നേരത്തെ നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വീണ്ടും റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് നിലവിലെ ബജറ്റ് സെഷനില്‍ റെയില്‍വേയുടെ കാര്യങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.
