കരിന്തളം:വൃദ്ധയായ സ്ത്രീ പുഴയില്‍ വീണ് മരണപ്പെട്ടു. മുക്കട പരപ്പച്ചാലിലെ ചരലില്‍ സി ഉണ്ടച്ചിയെ (85) ആണ് വീടിനു സമീപം പുഴയില്‍ വീണ് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ഇന്നുച്ചക്ക് 12 മണി മുതല്‍ ഉണ്ടച്ചിയെ വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീടിനു സമീപത്തെ പുഴയില്‍ ഒഴുക്കില്‍ പെട്ടു എന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരുടെയും ചിറ്റാരിക്കാല്‍ പോലീസിന്റെയും കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ഉച്ചയ്ക്ക് 2 .30 ഓടെ വീടിനു സമീപത്തു നിന്ന് തന്നെ പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭര്‍ത്താവ് പരേതനായ ടി വി അമ്പു .മക്കള്‍: വിശ്വംഭരന്‍, രവീന്ദ്രന്‍ (ഡ്രൈവര്‍) കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍:സുമിത്ര, സുജാത, ശാലിനി. സഹോദരങ്ങള്‍:നാരായണി ,ജാനകി പരേതരായ കണ്ണന്‍, കാരിക്കുട്ടി ,അമ്പൂഞ്ഞി, രാഘവന്‍, വെള്ളച്ചി . ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍.
