കാഞ്ഞങ്ങാട്: കേരള പൂരക്കളി അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ
പൂരക്കളി മറുത്തു കളി ആചാര്യന്‍ പി ദാമോദര പണിക്കറെ കേരള പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല ആദരിച്ചു. അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി പ്രസിഡന്റ് കൊട്ടന്‍ കുഞ്ഞി അടോട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണപണിക്കര്‍ മധുരം നല്‍കി. മേഖല സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര, ജോയിന്റ് സെക്രട്ടറി ചന്ദ്രന്‍ മതോത്ത്, ദാമോദരന്‍ മന്യോട്ട്, ഗംഗധരന്‍ നിലാങ്കര, രാമകൃഷ്ണന്‍ നിലാങ്കര എന്നിവര്‍ സംബന്ധിച്ചു.
