മഞ്ജു ടീച്ചര്‍ക്ക് വിദ്യാ ജ്യോതി വനിത പുരസ്‌ക്കാരം

കാഞ്ഞങ്ങാട്: ലോക വനിത ദിനത്തോട് അനുബന്ധിച്ച് തണല്‍ റവന്യൂ ടവര്‍ കൂട്ടായ്മ അധ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കിയ വിദ്യാ ജ്യോതി പുരസ്‌കാരം കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ മഞ്ജു റ്റീച്ചര്‍ക്ക് ലഭിച്ചു. അദ്ധ്യാപക സമൂഹത്തിന് മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു അവാര്‍ഡിന് അര്‍ഹയാക്കിയതെന്ന് തണല്‍ റവന്യു ടവര്‍ കൂട്ടായ്മ പ്രസിഡന്റ് മായ വി എസ് നായര്‍ പറഞ്ഞു.തൃശൂര്‍ അമല മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ വിഗ് നിര്‍മ്മിക്കുന്നതിനായി സ്വന്തം തലമുടി മുറിച്ച് നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹായത്തോടെ നടത്തിയ രക്തദാന ക്യാമ്പ്, സൗജന്യ നേത്ര ചികിത്സ ക്യാമ്പും കണ്ണട വിതരണവും ,വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ മാതൃക പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, എയ്ഡ്‌സിനെതിരെ യുള്ള യുവജാഗരന്‍ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനയുള്ള മെന്റല്‍ ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് കൗമാര പ്രായത്തിലെ പെണ്‍കുട്ടി കള്‍ക്കായുള്ള ‘മൈ പിരിയഡ്‌സ് മൈ പ്രൈഡ്’ പ്രവര്‍ത്ത നങ്ങള്‍ , നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് റ്റീമുമായി സഹകരിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് സി പി ആര്‍ പരിശീലനം , പെണ്‍കുട്ടികള്‍ക്കായി മാച്ചി നിര്‍മ്മാണം , ലോഷന്‍ നിര്‍മ്മാണം തുടങ്ങിയവയാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. തിരുവനന്തപുരത്ത് നടന്ന വനിത ദിന ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എ അഡ്വ. വി കെ പ്രശാന്തില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി. കാസര്‍കോട് ജില്ല പഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണം നേടിയിട്ടുണ്ട്. സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍, ജൂനിയര്‍ റെഡ് റിബണ്‍ ക്ലബ് റ്റീച്ചര്‍, ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആസാദ് സേന നോഡല്‍ ഓഫീസര്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നു.

 

error: Content is protected !!