മൈക്കാനം നഗര്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: നഗരസഭയിലെ മൈക്കാനം നഗരില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നടന്നു. കല്യാണ്‍ റോഡ് ജംക്ഷനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പട്ടികജാതി–പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചാണ് മൈക്കാനം നഗരില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി റോഡുകളുടെ നവീകരണം, കുടിവെള്ള പദ്ധതി, വീട് നവീകരണം, കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, കിണര്‍ നവീകരണം, സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍ഗോഡിനായിരുന്നു നിര്‍മ്മാണ ചുമതല.
ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഇന്‍ ചാര്‍ജ് പി മിനി ചടങ്ങില്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ജില്ലാ നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ പി രാജ്‌മോഹന്‍ നിര്‍മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം സുമതി, ഫൗസിയ ഷെരീഫ്, എം വിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ രാജന്‍ ,സിഡിഎസ് അംഗം എ അംബിക, എസ് സി പ്രമോട്ടര്‍ പി ലെജിന്‍എന്നിവര്‍ സംസാരിച്ചുകാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ സ്വാഗതവും . കാഞ്ഞങ്ങാട് പട്ടികജാതി വികസന ഓഫീസര്‍ പി ബി ബഷീര്‍ നന്ദിയും പറഞ്ഞു.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. പ്രദേശത്തെ പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്.

 

error: Content is protected !!