വാണിയംപാറ: അള്ളംകോട് മുതല്‍ വിപി റോഡ് വരെ പൊട്ടിപ്പൊളിഞ്ഞ റോഡ് റീത്താറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വാണിയംപാറ തളിര്‍ പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ചങ്ങമ്പുഴ കലാകായികവേദി ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സംഘം പ്രസിഡണ്ട് സുധീരന്‍ അള്ളംകോട് അധ്യക്ഷത വഹിച്ചു . സെക്രട്ടറി രാജേന്ദ്രന്‍ വാണിയമ്പാറ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ തമ്പാന്‍ മൂലക്കെവീടിന്റെ അനുമതിയോടുകൂടി വിജയന്‍ പച്ചിക്കാരന്‍വീട് ഒരു വര്‍ഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: പി കുഞ്ഞികൃഷ്ണനെയും വൈസ് പ്രസിഡണ്ട് സുരേഷ് കെ അള്ളങ്കോടിനെയും സെക്രട്ടറിയായി വിജയന്‍ പച്ചിക്കാരനെയും ജോയിന്‍ സെക്രട്ടറിയായി അഖിലേഷ് മൂലക്കെ വീടിനെയും ട്രഷറായി വിജയകുമാര്‍ മൂലക്കെ വീടിനെയും തെരഞ്ഞെടുത്തു . ട്രഷറര്‍ തമ്പാന്‍ നന്ദി പറഞ്ഞു.
