കരിന്തളം:മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് സംഘങ്ങളിലെ സ്വന്തമായി വീടില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന ക്ഷീര സദനം പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലിച്ചാമരം ക്ഷീര സംഘത്തിലെ അംഗം കരിന്തളത്തെ എം.വി.ശ്യാമളയുടെ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു.കരിന്തളത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി വീടിന്റെ താക്കോല്‍ എം വി ശ്യാമളക്ക് കൈമാറി. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജന് അദ്ധ്യക്ഷത വഹിച്ചു.
മില്‍മ ക്ഷീരസമാശ്വാസം ധനസഹായ വിതരണം മില്‍മ
ഡയറക്ടര്‍ പി പി നാരായണനും,എം ആര് ഡി എഫ് ധനസഹായ വിതരണം എം.ആര്.സി.എം.പി.യു ഡയറക്ടര്‍ കെ സുധാകരനും നിര്‍വഹിച്ചു. പഞ്ചായത്ത് വൈ: പ്രസിഡന്റ് കെ അനിത,
മില്‍മ കാസര്‍കോട് ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗ്ഗീസ്,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഡി ഇ ഒ കെ ഉഷ ,പഞ്ചായത്ത് അംഗങ്ങളായ
വി.വി യശോദ ,എന്‍.രമണന് ,
ഡിസ്ട്രിക് ഓഫീസ് ഫെഡ്, പി ആന്റ് ഐ കാസര്‍കോട് വി ഷാജി,
പള്ളിപ്പാറ ക്ഷീര സംഘം പ്രസിഡന്റ് പി എ രാജാന്,
അസി. മില്‍ക്ക് പ്രോക്യൂര്‍മെന്റ് ഓഫീസര്‍ ഷല്‍ന അരയാക്കണ്ടി എന്നിവര്‍ സംസാരിച്ചു.
