കാഞ്ഞങ്ങാട്: കേരള ഗവ നഴ്സസ് അസോസിയേഷന് (കെജിഎന്‍എ) സംസ്ഥാന സമ്മേളനം ജൂണ്‍ 27,28 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിക്കും. സ്വാഗതസംഘം രൂപീകരണ യോഗം ഹോസ്ദുര്‍ഗ് ബാങ്ക് ഹാള്‍ പുതിയകോട്ട വെച്ച് നടന്നു. എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് വി വി രമേശന്, മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, ഇ. പത്മാവതി, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ലത ബാലകൃഷ്ണന്,
ഭാനുപ്രകാശ്, മണിമോഹന്‍ ,അഡ്വ. രാജ് മോഹന്‍,കെ ഹരി,എം.രാഘവന്, വി ചന്ദ്രന് , ടി പ്രകാശന് ,ടി ദാമോദരന്‍,ബാലന് മാണിയാട്ട്,വൈശാഖ് എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ടി സുബ്രഹ്മണ്യന്
സ്വാഗതവും ട്രഷറര്‍ എന്‍ ബി സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായി
കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്മാന് വി വി രമേശന് (ചെയര്മാന്),പി വി പവിത്രന് (കണ്‍വീനര്‍) .
