കോട്ടക്കടവ് സ്റ്റീല്‍ ഫൂട്ട് ബ്രിഡ്ജ് തുറന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കോട്ടക്കടവില്‍ അരയിപുഴയ്ക്ക് കുറുകെയായി ഇരുകരകളിലെയും ജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് വളരെ മനോഹരമായി നിര്‍മ്മിച്ച അരയി കോട്ടക്കടവ് സ്റ്റീല്‍ഫൂട്ട് ബ്രിഡ്ജ് ഉദ്ഘാടനം നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2022 23 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിഹിതത്തില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ ചിലവില്‍ 44 മീറ്റര്‍ നീളവും 2.10 മീറ്റര്‍ വീതിയിലും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തിലാണ് പാലം നിര്‍മ്മിച്ചത്. കാഞ്ഞങ്ങാട് നഗരസഭയുടെ ടൂറിസം പദ്ധതികള്‍ക്ക് മുതല്‍ക്കൂട്ടാകുന്നതാണ് കോട്ടക്കടവ് ബ്രിഡ്ജ്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷനായി.
നിര്‍മ്മിതി കേന്ദ്രം ജില്ല മാനേജര്‍ ഇ പി രാജ്‌മോഹന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ലത ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധിയാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഉള്‍നാടന്‍ ജലഗതാഗതം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ പി സുധാകരന്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!