നീലേശ്വരത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ അറസ്റ്റില്‍

നീലേശ്വരം: നീലേശ്വരത്തെ രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുകയും ഡോ.സുലേഖ രാമകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ചാശ്രമം നടത്തുകയും ചെയ്ത രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ആമ്പല്ലൂര്‍ കഴലി ഹൗസില്‍ ഷിബു റാഫെല്‍ (56 ), കണ്ണൂര്‍ മട്ടന്നൂര്‍ കോളാരി പാലോട്ടു പള്ളി ബദര്‍ മഹലില്‍ അബ്ദുല്‍ ജലീല്‍ (50 ) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള നീലേശ്വരം പോലീസ് സ്‌ക്വാഡ് തമിഴ് നാട്ടിലെ ഏര്‍വാടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21 ന് പുലര്‍ച്ചെയാണ് നാരാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീല്‍ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവര്‍ന്നത് . ഏതാണ്ട് മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായത്. പാലക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം പോയത്. പുലര്‍ച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് നാരാംകുളങ്ങര ക്ഷേത്രത്തില്‍ മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ക്ഷേത്രത്തിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അന്നു തന്നെ അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ സിസിടിവിയില്‍ നിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.വൈദ്യ പരിശോധനയ്ക്കുശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ന്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ് ഐ. കെ വി രതീശന്‍ പോലീസ് ഉദ്യോഗസ്ഥരായ ദിലീഷ് കുമാര്‍ പള്ളിക്കൈ, മഹേഷ് കാങ്കോല്‍, ധനേഷ് പിലിക്കോട് അജിത്ത് പള്ളിക്കര,ബിജോയ്
ഡിവൈ എസ് പി യുടെ സ്‌ക്വാഡിലെ എസ് ഐ അബൂബക്കര്‍ കല്ലായി, രാജേഷ് മണിയാട്ട്,സാജു തോമസ്,നികേഷ് ,ജിനേഷ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!