പൂരക്കളിയുടെയുടെ ഉപാസകന്‍ കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ സമഗ്ര സംഭാവന പുരസ്‌ക്കാര നിറവില്‍

കാഞ്ഞങ്ങാട്: ഇരുപത്തിനാലാം വയസ്സില്‍ പട്ടും വളയും മുപ്പത്തിനാലില്‍  വീരശൃംഖല. ലഭിച്ചു. ക്ഷേത്രമുറ്റങ്ങളില്‍ തനുവും മനവും നിറച്ചാടിയ  പൂരക്കളി പണിക്കര്‍ , കാഞ്ഞങ്ങാട് പി. ദാമോദരന്‍ പണിക്കര്‍ക്ക് കേരള പൂരക്കളി അക്കാദിയുടെ 2025ലെ പൂരക്കളി മറത്തുകളിക്കുള്ള സമഗ്ര സംഭാവന അവാര്‍ഡ്. കാഞ്ഞങ്ങാട്  കൊവ്വല്‍ സ്റ്റോര്‍ ദേശത്തെ ചാലിവളപ്പില്‍അമ്പാടിയുടെയും  , കിഴക്കേപുറത്ത് അമ്മിണി അമ്മയുടെ മകനായി 1951 ല്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഗുരുകുല  സമ്പ്രദായത്തില്‍ ഏഴ് വര്‍ഷത്തോളം സംസ്‌കൃത സാഹിത്യം പൂരക്കളി സാഹിത്യം എന്നിവ പഠിച്ചു.   കാഞ്ഞങ്ങാട് കുഞ്ഞിവീട്ടില്‍ കണ്ണന്‍ എഴുത്തച്ഛന്‍, ശിരോമണി കുഞ്ഞിക്കോരന്‍ പണിക്കര്‍, ഒ.കെ മുന്‍ഷിമാസ്റ്റര്‍, എ.കെ. പി. പയ്യന്നൂര്‍, രാമന്തളി എം കൃഷ്ണന്‍ പണിക്കര്‍, സി.എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവരായിരുന്നു ആദ്യകാല ഗുരുക്കന്‍മാര്‍. പതിനെട്ടാം വയസ്സില്‍ മറത്തുകളിയില്‍ അരങ്ങേറ്റം. ഉത്തര കേരളത്തിലെ പൂരക്കളിമറത്തുകളി രംഗത്ത്  ഈ എഴുപത്തിമുന്നാം വയസ്സിലും സക്രിയമായി പ്രവര്‍ത്തിക്കുകയാണ് കാഞ്ഞങ്ങാടിന്റെ പി ദാമോദരന്‍ പണിക്കര്‍.
പാരലല്‍ കോളേജില്‍ 12 വര്‍ഷത്തോളം സംസ്‌കൃതം അധ്യാപകനായിരുന്നു. കേരള ഫോക്‌ലോര്‍  അക്കാദമിയില്‍ ആറ് വര്‍ഷം അംഗമായിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കാല്‍ നൂറ്റാണ്ട്  കാലത്തോളം പൂരക്കളിയിലും സംസ്‌കൃതത്തിലും   വിധി കര്‍ത്താവായിരുന്നിട്ടുണ്ട്. കാഞ്ഞങ്ങാട് പ്രദേശത്തെ നിരവധി നാടകങ്ങളിലും കര്‍മ്മയോഗി എന്ന സിനിമയിലും,കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തറവാട്ട് കാരണവര്‍ എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചു. 198082 കാലഘട്ടില്‍ മൂന്ന് വര്‍ഷക്കാലം  കബഡിയില്‍ സംസ്ഥാനത്തിനുവേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
2001 ല്‍ പൂരക്കളിക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, 2010ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി ഫെലോഷിപ്പ്. 2017ല്‍ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് പൂമാലിക പുരസ്‌കാരം. 2018ല്‍ ഇതിഹാസ പയ്യന്നൂരിന്റെ വസന്തപൂജ പുരസ്‌കാരം, 2019ല്‍ അരയി നാരായണന്‍ ഗുരുക്കള്‍ സ്മാരക പണ്ഡിതരത്‌നം പുരസ്‌കാരം.എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍. പൂരക്കളിയും മറത്തുകുളിയും പൂരക്കളി ഒരു സമ്പൂര്‍ണ പഠനം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്.
ഭാര്യ: എം. ഗീത, മക്കള്‍: എം. ദീപക്, എം. രഞ്ജിത്ത്, എം. സംവിത്ത്.
error: Content is protected !!