പതിമൂന്നാം വയസില്‍ മണപറമ്പത്ത് അപ്പയുടെ കീഴില്‍ പൂരക്കളി അരങ്ങേറ്റം കുറിച്ച പത്മനാഭന് വെളിച്ചപ്പാടന്‍ .1985ല്‍ രണ്ടു വര്‍ഷം കാഞ്ഞങ്ങാട് കുമാരന് പണിക്കരുടെ കീഴില്‍ പൂരക്കളി വിഷയം പഠിച്ചു. പിന്നീട് അണ്ടോള്‍ ലക്ഷ്മണന് പണിക്കരുടെ കീഴില്‍ പൂരമാല പദ്യങ്ങള്‍ പഠിച്ചു. 1989, 90,91 വര്‍ഷങ്ങളില്‍ നീലേശ്വരം വയലില്‍ ഭഗവതി ക്ഷേത്രത്തിലും 1998,99 കാഞ്ഞങ്ങാട് ആടോട്ട് പഴയ സ്ഥാനത്തിലും പൂരമാല നടത്തി. 2004 ല്‍ പുതുക്കൈ നരിക്കാട്ടറ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് വിഷ്ണുമൂര്ത്തിയുടെ നര്‍ത്തകനായി ആചാരം കൊണ്ടു. വെളിച്ചപ്പാടായി ആചാരം കൊണ്ടത്തിന് ശേഷവും പൂരക്കളി കലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകരമായാണ് പത്മനാഭന് വെളിച്ചപ്പാടിന് കേരള പൂരക്കളി അക്കാദമി അവാര്‍ഡ് ലഭിച്ചത്.
