ഇഫ്ത്താര്‍ കൂട്ടായ്മകള്‍ നല്‍കുന്നത് മാനവികതയുടെ സന്ദേശം:ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ; കെ എം എ ഇഫ്ത്താര്‍ സംഗമവും ധനസഹായ വിതരണവും നടത്തി

കാഞ്ഞങ്ങാട്: ജാതിമതവര്‍ണ്ണ വര്‍ഗ്ഗഭേദമില്ലാതെ സംഘടിക്കപ്പെടുന്ന ഇഫ്ത്താര്‍ കൂട്ടായ്മകള്‍ ബഹുസ്വര സമൂഹത്തിന് നല്‍കുന്ന സന്ദേശം മാനവികതയുടെതാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ. ഔദ്യോഗിക മേഖലയിലും വിവിധ മത സാമൂഹികസാംസ്‌കാരിക മണ്ഡലങ്ങളിലുള്ളവരെയും ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നടത്തിയ ഇഫ്ത്താര്‍ സംഗമവും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ധനസഹായ വിതരണവും ഉല്‍ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ.
മരണപ്പെട്ട വ്യാപാരി നേതാവ് കെ.ഉമേഷ് കമ്മത്തിന്റെ കുടുംബത്തിനുള്ള സഹായ വിതരണം ഇചന്ദ്രശേഖരന്‍ എം എല്‍ എ യും ഏകോപന സമിതിയുടെ ജില്ല കുടുംബക്ഷേമ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ട ഗണേഷ് കമ്മത്തിന്റെ കുടുംബത്തിനുളള ധനസഹായ വിതരണം ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് ഹംസ പാലക്കിയും നിര്‍വ്വഹിച്ചു.
സംയുക്ത മുസ്‌ളിം ലീഗ് ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തും കോട്ടച്ചേരി ബദരിയ മസ്ജിദ് ഇമാം അബ്ദുള്‍ റഹിമാന്‍ അഷ്‌റഫിയും റമദാന്‍ സന്ദേശം നല്‍കി.
കെ എം എ പ്രസിഡന്റ് സി.കെ.ആസിഫ് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന്‍ സ്വാഗതം പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ വി.വി.രമേശ ന്‍,അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി,വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മുഹമ്മദ് മുറിയനാവി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.നാരാണന്‍,നഗരവികസന സമിതി ചെയര്‍മാന്‍ അഡ്വ:പി.അപ്പുക്കുട്ടന്‍,വൈസ് ചെയര്‍മാന്‍മാരായ അഡ്വ: എം.സി.ജോസ്, സി. യൂസഫ് ഹാജി മാധ്യമ പ്രവര്‍ത്തകരായ ഇ.വി.ജയകൃഷ്ണന്‍,ടി.മുഹമ്മദ് അസ്ലാം,മാനുവല്‍ കുറിച്ചിത്താനം,ബഷീര്‍ ആറങ്ങാടി,പി.പ്രവീണ്‍ കുമാര്‍,ഹരി കുമ്പള,പ്രസ്‌ഫോറം പ്രസിഡണ്ട് ഫസല് റഹിമാന്‍, സെക്രട്ടറി ബാബു കോട്ടപ്പാറ,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹക്കിം കുന്നില്‍,എ.വേലായുധന്‍, പി.കെ.നിശാന്ത്,അഡ്വ: പി.വി.സുരേഷ്,എം.ഹമീദ് ഹാജി, എ.ഹമീദ് ഹാജി,സി.മുഹമ്മദ് കുഞ്ഞി, സി.കെ.റഹ്മത്തുള്ള, കോട്ടച്ചേരി സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എം.രാഘവന്‍, ജോര്‍ജ്ജ് തോമസ്,ജനമൈത്രി പോലിസ് ഓഫീസര്‍ പ്രതീപന്‍ കോതോളി,എം.കെ.വിനോദ് കുമാര്‍,ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രതിനിധി സി.വി.അബ്ദുള്‍ കരീം ചിത്താരി, കെ എം എ ഭാരവാഹികളായ ആസിഫ് മെട്രോ,പി.മഹേഷ്,പി.വി.അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!