ആയുഷ് കായകല്പ അംഗീകാര അനുമോദനം നടന്നു; കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ കേരളം ആയുഷ് കായകല്പ അംഗീകാര അനുമോദനം കാഞ്ഞങ്ങാട് രാജ് റസിഡന്‍സി ഹാളില്‍ സംഘടിപ്പിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ സംസ്‌ക്കരണം എന്നിവയെ അടിസ്ഥാനമാക്കി നല്‍കുന്ന അവാര്‍ഡ് ആന് കായകല്പ പുരസ്‌ക്കാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ആര്‍ സലീം അദ്ധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.കെ.രേഷ്മ മുഖ്യാതിഥിയായി. ഹോമിയോപ്പതി ക്വാളിറ്റി നോഡല്‍ ഓഫീസര്‍മാരായ ഡോ. ബി. ലീന, ഡോ. അരുണ്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നിഖില നാരായണന്‍ സ്വാഗതവും, ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. ഹര്‍ഷ സൂസന്‍ ഏലിയാസ് നന്ദിയും പറഞ്ഞു.

 

error: Content is protected !!