ഹൊസ്ദുര്‍ഗ് സബ്ബ് രജിസ്റ്റര്‍ ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കുക: ആധാരം എഴുത്ത് അസോസിയേഷന്‍ ഹൊസ്ദുര്‍ഗ് യൂണിറ്റ്; കാഞ്ഞങ്ങാട് നഗരസഭ19 ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കാലപ്പഴക്കത്താല്‍ അപകടാവസ്ഥയില്‍ ആയ ഹോസ്ദുര്‍ഗ് സബ് രജിസ്റ്റര്‍ ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണമെന്നും, പത്തുവര്‍ഷത്തിലധികമായി ആധാരം എഴുത്ത് ജോലി ചെയ്തു വരുന്ന സൈക്രബുകള്‍ക്ക് പരീക്ഷാകൂടാതെ തന്നെ മാനേജ്‌മെന്റ് ലൈസന്‍സ് നിര്‍ബന്ധമായും കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ആധാരം എഴുത്ത് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. കെ വി രവീന്ദ്രന്‍ നഗര്‍ ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന യോഗം കാഞ്ഞങ്ങാട് നഗരസഭ19 ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് പി മോഹന്‍ദാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ വിശിഷ്ടാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി വി വിനോദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വനിത ചെയര്‍പെഴ്‌സണ്‍ കെ ബേബിലത, ജില്ലാ ട്രഷറര്‍ എം ബലരാമന്‍ നായര്‍, ജില്ലാ വനിതാ കണ്‍വീനര്‍ പി വി ഉഷ എന്നിവര്‍ സംസാരിച്ചു. ശ്രീജ അരവിന്ദക്ഷന്‍ അനശ്വചന പ്രമേയം അവതരിപ്പിച്ചു.യുണിറ്റ് സെക്രട്ടറി ടി പി ബീന സ്വാഗതവും യുണിറ്റ് ജോ: സെക്രട്ടറി പി വി ഷീബ നന്ദിയും പറഞ്ഞു.

 

error: Content is protected !!